ബോംബാക്രമണ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: ബോംബാക്രമണ കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥ്‌ന് കുത്തേറ്റു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷിനാണ് കുത്തേറ്റത്. തലക്കും, മുഖത്തിനും ഗുരുതരമായി പരുക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഉറുത്തി അനി എന്ന ക്രിമിനലിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മഹേഷിന് കുത്തേറ്റത്. മഹേഷിനെ കുത്തിവീഴ്ത്തിയ ശേഷം അനിയും സഹായി ചിന്നുവും രക്ഷപ്പെട്ടു. തുമ്പയില്‍ സ്‌ഫോടക വസ്തുകളുമായി അടുത്തിടെ പിടികൂടിയ പ്രതികളുടെ കൂട്ടാളിയാണ് ഉറുത്തി അനി. സംഭവം ഉണ്ടായ ഉടന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് സംഭവ സ്ഥലത്തെത്തി.

പ്രതിയെ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ചതായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News