സുഹൃത്തിന്റെ സഹോദരിയുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു

ആലപ്പുഴ: സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്ന് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം.

അരൂര്‍ കിഴക്കേവേലിക്കകത്ത് സണ്ണിയുടെ മകന്‍ ജിബിന്‍ വര്‍ഗീസ് (24), എറണാകുളം കടവന്ത്ര മാതാനഗറില്‍ പ്ലക്കാര്‍ഡ് കോളനിയില്‍ ഒറ്റനിലത്ത് ഹാന്‍സണ്‍ ആന്റണിയുടെ മകന്‍ മിലന്‍ ആന്റണി (22), അരൂര്‍ ചേന്നാട്ടുവീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ലിതിന്‍ മാനുവല്‍(23) എന്നിവരാണ് മരിച്ചത്.

അരൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡില്‍ വള്ളാഒടുക്കില്‍ വീട്ടില്‍ വിവാഹത്തിന് എത്തിയതായിരുന്നു മൂവരും. തിരികെ വീട്ടിലേക്ക് പോകാനായി അരൂര്‍പള്ളി ബസ് സ്റ്റോപ്പിലേക്ക് ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിന്‍ ഇടിച്ചത്. വളവില്‍ ട്രെയിന്‍ വരുന്നത് അറിയാതിരുന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മെമുവാണ് ഇടിച്ചത്. മൂവരുടെയും സംസ്‌കാരം നടന്നു.

ജിബിന്‍ വര്‍ഗീസ് ആര്‍ടിസ്റ്റാണ്. അമ്മ: മെറ്റി. സഹോദരി: സൌമ്യ. മിലന്‍ കൊച്ചി മെട്രോ നിര്‍മാണകമ്പനി ജീവനക്കാരനാണ്. അമ്മ: റെക്‌സി. സഹോദരന്‍: അലന്‍. എറണാകുളം ചിറ്റൂര്‍ റോഡിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ ടെക്‌നീഷ്യനാണ് ലിതിന്‍. അമ്മ: മെറ്റില്‍ഡ. സഹോദരന്‍: ലിഥു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News