കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല; വീണ്ടും പിസി ജോര്‍ജ്

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി വീണ്ടും പി.സി ജോര്‍ജ് എംഎല്‍എ. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ‘സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍ അല്ലെന്നും പിസി പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ വച്ചാണ് പരാമര്‍ശം.

അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെയും പിസി ജോര്‍ജ് ആഞ്ഞടിച്ചു. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് പദ്ധതിക്ക് എതിരു നില്‍ക്കുന്നതെന്നും പിസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here