ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തു മുഴുവന്‍ നല്‍കാം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: താന്‍ ഭൂമി കയ്യേറിയെന്ന് തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ നല്‍കാമെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചതോടെയാണ് വെല്ലുവിളിയുമായി തോമസ് ചാണ്ടി രംഗത്തെത്തിയത്.

കെഎസ്ആര്‍ടിസിയില്‍ ആസ്തിയെക്കാള്‍ കൂടുതലാണ് കടമെന്നത് തെറ്റാണെന്നും തോമസ് ചാണ്ടി പറഞ്ഞു. നിലവില്‍ ഒരു ലക്ഷം കോടി രൂപയാണ് ആസ്തി. 3000 കോടി രൂപയാണ് കടം. ഇത് ഒരു വര്‍ഷത്തിനകം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പോലുള്ള സമരങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നോട്ട് പോകുമെന്നും ഇതിനായി ഭരണ പ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ഒക്ടോബര്‍ 2ന് തുടക്കമാകും. 3.73 ലക്ഷം ഭൂരഹിതരും 1.34 ലക്ഷം ഭവനരഹിതരെയും കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News