മന്ത്രി ശൈലജ രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി; ബാലവകാശ കമീഷനിലെ എല്ലാ നിയമനങ്ങളും ചട്ടപ്രകാരം; മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല

തിരുവനന്തപുരം: ബാലവകാശ കമീഷന്‍ നിയമനങ്ങളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും ബാലവകാശ കമീഷനിലെ എല്ലാ നിയമനങ്ങളും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മന്ത്രി ശൈലജ ഒരു തരത്തിലുള്ള സത്യപ്രതിജ്ഞാലംഘനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കമീഷന്‍ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടിയതില്‍ യാതൊരു അസ്വാഭാവികയും ഇല്ല. ഫയലിലെ ശുപാര്‍ശ അനുസരിച്ച് തീയതി നീട്ടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിക്കെതിരായ ഹൈക്കോടതി വിമര്‍ശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel