മലേഗാവ് സ്‌ഫോടനം; ഹിന്ദുത്വഭീകരന്‍ കേണല്‍ പുരോഹിതിന് ജാമ്യം

ദില്ലി: 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം. സുപ്രീംകോടതിയാണ് കേണല്‍ പുരോഹിതിന് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ് കേണല്‍ പുരോഹിത്.

കഴിഞ്ഞ് വ്യാഴാഴ്ച വാദം പൂര്‍ത്തിയിയായ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രേ എന്നിവരുള്‍പ്പെട്ട ബഞ്ച് വിധി പറഞ്ഞത്. വാദം നടക്കുന്ന വേളയില്‍ കേണല്‍ പുരോഹിതിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാകന്‍ ഹരീഷ് സാല്‍വേ കേസില്‍ ഒമ്പത് വര്‍ഷമായിട്ടും കുറ്റം ചുമത്താത്തതും മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമ പ്രകാരമുള്ള മക്കോക്ക വകുപ്പ് നേരത്തെ കോടതി എടുത്തു കളഞ്ഞതുമാണ് ജാമ്യത്തിനായുള്ള വാദങ്ങളായി ചൂണ്ടിക്കാട്ടിയത്.

കേസന്വേഷിക്കുന്ന എന്‍ഐഎ കേണല്‍ പുരോഹിതിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തു. എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങ് കേണല്‍ പുരോഹിതിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നും വാദിച്ചു. ഇത് തള്ളിയ തള്ളിയ കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതി പ്രഗ്യാ സിങ്ങ് ഠാക്കൂറിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഒക്ടോബര്‍ 10ന് പരിഗണിക്കും.

2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മുസ്ലീ ഭൂരിപക്ഷ മേഖലയായ മാലേഗാവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ പ്രാര്‍ത്ഥനകല്‍ക്ക് ശേഷം മസ്ജിദില്‍ നിന്നും മടങ്ങുന്നവരായിരുന്നു കൊല്ലപ്പെട്ടത്. ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വാധി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് ഉല്‍പ്പെടെ പതിനൊന്ന് പേരെ പ്രതി ചേര്‍ത്താണ് നാലായിരം പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News