ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് വിഐപി പരിഗണന ലഭിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശശികലയും തോഴി ഇളവരശിയും ജയിലിന് പുറത്ത് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പരപ്പന ജയിലിലേക്ക് ഇരുവരും സിവില്‍ ഡ്രസില്‍ നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ശശികലയും ഇളവരശിയും കൈകളില്‍ ഓരോ ബാഗും തൂക്കി ജയിലിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വനിതാ ജയിലിലെ സൂപ്രണ്ട് ശശികലയ്ക്ക് അകമ്പടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

മുന്‍ ജയില്‍ ഡിഐജി രൂപയാണ് ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും, ഇതിനായി ജയില്‍ ഡിജിപി സത്യനാരായണ റാവുവിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.

ഇതേ തുടര്‍ന്ന് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിച്ചത്. ഇതിലാണ് ശശികലയും ഇളവരശിയും ബാഗുമായി ജയിലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ ഉള്ളത്. ദൃശ്യങ്ങള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കഴിഞ്ഞ ശനിയാഴ്ച നല്‍കിയെന്ന് രൂപയും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News