മെഡിക്കല്‍ പ്രവേശനം; മാനേജ്‌മെന്റ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

സമാന വിഷയത്തില്‍ മറ്റൊരു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിശദമായ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിയത്. ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്രബാബു കമ്മറ്റിയുടെ തീരുമാനത്തിനെതിരെയായിരുന്നു മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.

സ്വാശ്രയ പ്രശ്‌നം ആകെ സങ്കീര്‍ണ്ണമായതായി ഹര്‍ജി പരിഗണിക്കവേ കോടതി പറഞ്ഞു. കുട്ടികളെയും രക്ഷിതാക്കളെയും കുറിച്ച് ആരും ചിന്തിക്കുന്നില്ലന്നും അവരുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലന്നും കോടതി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here