മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടാന്‍ വീണ്ടും നീക്കം

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടാന്‍ വീണ്ടും നീക്കം. സെപ്തംബര്‍ ആദ്യവാരത്തോടെ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസിനും സേവാകേന്ദ്രത്തിനും താഴ് വീഴും.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നാണ് മലപ്പുറത്തേത്. പാസ്‌പോര്‍ട്ട് സംബന്ധിച്ച് നൂറുകണക്കിന് ജോലികള്‍ ദിനംപ്രതി ഇവിടെ നടക്കുന്നുണ്ട്. ഇത് അടച്ചുപൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. രണ്ട് മാസത്തിനകം പാസ്‌പോര്‍ട്ട് ഓഫീസ് അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.

മലപ്പുറം ജില്ലയുടെയും വയനാടിന്റെ കുറച്ചുഭാഗങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ കേന്ദ്രമാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഈ കേന്ദ്രം അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

നേരത്തേ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് അത്തരം നീക്കങ്ങളില്ലെന്ന് അധികൃതര്‍ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും പ്രവാസ പ്രതീക്ഷയില്‍ കഴിയുന്നവരും ഇനി കോഴിക്കോടിനെ ആശ്രയിക്കേണ്ടിവരുമെന്ന ആശങ്കിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News