മഹാബലിക്കെതിരേയും ഹിന്ദു ഐക്യവേദി; ഇടപെടാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹിന്ദു ഐക്യവേദിക്ക് തിരിച്ചടി. മണ്ഡപ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ തല്‍ക്കാലം ഇപ്പെടാനാവില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

അസുരഗണത്തില്‍ പെടുന്ന ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here