സുവര്‍ണ ഹരിഹരം; മലയാള സിനിമയ്ക്ക് വിസ്മയനേട്ടങ്ങള്‍ സമ്മാനിച്ച ഹരിഹരന് ആദരം

കോഴിക്കോട്; സിനിമാ രംഗത്ത് അമ്പതാണ്ട് പിന്നിടുന്ന സംവിധായകന്‍ ഹരിഹരന് കലാകേരളത്തിന്റെ ആദരം. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നേതൃത്വത്തില്‍ ആഗസ്ത് 25 ,26, 27 തീയതികളിലാണ് സുവര്‍ണ ഹരിഹരം എന്ന പേരില്‍ പ്രത്യേക പരിപാടികള്‍.

1973 ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ചിത്രത്തിലൂടെ സംവിധായക വേഷമണിഞ്ഞ ഹരിഹരന്‍ അറുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹരിഹരന്‍ എം.ടി. കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അവിസ്മരണീയ സിനിമാ അനുഭവങ്ങളായിരുന്നു .

ഹരിഹരനെ ആദരിക്കാന്‍ ചലച്ചിത്ര രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ വലിയ നിര തന്നെ കോഴിക്കോട്ടെത്തുന്നുണ്ട്. 27 ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇളയരാജ, ഔസേപ്പച്ചന്‍ , എം. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിഹരന്‍ സിനിമകളിലെ പാട്ടുകള്‍ ഉള്‍പ്പെടുത്തി ഗാനമേള നടക്കും.

ഹരിഹരന്‍ സിനിമകളിലെ ഗാനങ്ങളുടെ നൃത്താവിഷ്‌ക്കാരവും ഉണ്ടാകും. തുടര്‍ന്ന് ഹരിഹരനെ സിനിമാ ജീവിതം വരച്ച് കാട്ടുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഹരിഹരനെ സംവിധായകന്‍ ശ്യാം ബെനഗല്‍ ആദരിക്കു. ഹരിഹരന്‍ ചിത്രങ്ങളില്‍ അഭിനയിച്ച മുഴുവന്‍ താരങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News