പ്രകൃതിയെ തിരിച്ചു പിടിക്കണം; യോഗ നൃത്ത ശില്പത്തിലൂടെ ഓര്‍മ്മപ്പെടുത്തലുമായി ഒരു കൂട്ടം കൂട്ടികള്‍

കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ച് നമ്മെ ബോധവാന്‍മാരാക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. യോഗ നൃത്ത ശില്പത്തിലൂടെയാണ് പഴയ പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സ്പന്ദനം എന്ന യോഗ ന്ൃത്ത ശില്പം 23 ന് അരങ്ങിലെത്തും.

ഇവിടെ ഒരു പുഴ ഉണ്ടായിരുന്നെന്ന് കവി പാടിയത് അധികം വിദൂരമല്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് വന്നുകൊണ്ടിരിക്കുന്ന ഓരോ കാലങ്ങളും. നശിച്ച് കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ കുറിച്ച് കുറച്ചെങ്കിലും ചിന്തിക്കാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ സ്്പന്ദനം എന്ന യോഗ നൃത്ത ശില്‍പ്പത്തിലൂടെ. പ്രകൃതി പൂക്കുന്ന നേരവും സുഗന്ധം ഉണരുന്ന നേരവും ഉണ്ടായിരുന്നെന്ന് നൃത്താവിഷ്‌ക്കാരത്തിലൂടെ ഇവര്‍ വരച്ചു കാട്ടുന്നു.

യോഗ പൂര്‍ണിമ യോഗ റിസേര്‍ച്ച് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജും ചേര്‍ന്നാണ് നൃത്ത ശില്‍പ്പം ഒരുക്കുന്നത്. നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ച് ഏറെ പറയാനും ഓര്‍മ്മപ്പെടുത്താനും ഉണ്ടിവര്‍ക്ക്. 14 കുട്ടികള്‍ ചേര്‍ന്നാണ് നൃത്ത ശില്‍പ്പം അവതരിപ്പിക്കുന്നത്. 23ന് കോഴിക്കോട് ടാഗോര്‍ സെന്റനറി ഹാളിലാണ് പരിപാടിയുടെ ഉദ്ഘാടനം. കോളജുകളിലും സ്‌കൂളിലും ഒക്കെയായി നൃത്തം പ്രദര്‍ശിപ്പിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക എന്നതുകൂടി ലക്ഷ്യം വെച്ചാണ് ഈ യോഗ നൃത്തശില്‍പ്പത്തിന് രൂപം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here