ആരോഗ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടി പ്രതിപക്ഷ എം എല്‍ എമാര്‍ സത്യാഗ്രഹം തുടങ്ങി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ആരോഗ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടുന്നത്. കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിച്ചു. ഷാഫി പറമ്പില്‍, വി.പി. സജീന്ദ്രന്‍, എം. ഷംസുദ്ദീന്‍, റോജി എം. ജോണ്‍, ടി.വി. ഇബ്രാഹിം എന്നീ എം എല്‍ എ മാരാണ് സത്യാഗ്രഹം നടത്തുന്നത്.

നിയമസഭയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തി. മെഡിക്കല്‍ ബില്ലിന്റെ പകര്‍പ്പ് പ്രതിപക്ഷ അംഗങ്ങള്‍ കീറി എറിയുന്നതിനും സഭ സാക്ഷ്യം വഹിച്ചു. കെ കെ ശൈലജ രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here