ലയനം യാഥാര്‍ത്ഥ്യം; പനീര്‍ശെല്‍വം ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

ചെന്നൈ; തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് അണ്ണാ ഡി.എം.കെയില്‍ ചേരിതിരിഞ്ഞു നിന്നിരുന്ന ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും ഒന്നായി. ജയലളിതയുടെ പിന്‍ഗാമിയായി പാര്‍ട്ടിയും ഭരണത്തിലും അധികാരം കയ്യാളാന്‍ ശ്രമിച്ച വി കെ ശശികലയുടെ പതനം പൂര്‍ണമായും ഉറപ്പിക്കുന്നതായിരുന്നു ലയനം. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ നീക്കിയതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് തന്നെ അവരെ പുറത്താക്കി.

ലയനം സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രകാരം ഒ.പനീര്‍ശെല്‍വം നയിക്കുന്ന ഒ.പി.എസ് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലയന ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളും കടുംപിടുത്തം തുടര്‍ന്നത് കാരണം തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതോടെ അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് പ്രധാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പനീര്‍ശെല്‍വം വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി.എം.കെയിലെ ലയനം യാഥാര്‍ത്ഥ്യമായത്.

ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ഒ.പി.എസ് പക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസാമി നേതൃത്വം നല്‍കുന്ന ഇ.പി.എസ് വിഭാഗം അംഗീകരിച്ചതോടെയാണ് ലയനം യാഥാര്‍ത്ഥ്യമാകുന്നത്. പനീര്‍ശെല്‍വവും പാണ്ഡ്യരാജനും മന്ത്രിമാരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here