ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദയ്ക്ക് ജാമ്യം

കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . കുറ്റപത്രം സമർപ്പിക്കാത്തതിനാലും 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിക്കുള്ളിൽ പ്രവേശിക്കരുതെന്നാണ് മുഖ്യ ഉപാധി.

പെൺകുട്ടിയെയോ പെൺകുട്ടിയുടെ ബന്ധുക്കളെയോ കാണുകയോ സ്വാധീനിക്കുകയോ  ചെയ്യരുത് . അറുപതിനായിരം  രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ലൈംഗിക പീഡന ശ്രമത്തിനിടെ പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കേസ് . തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ഗംഗേശാനന്ദയ്ക്കെതിരെ  കേസ്സെടുത്ത്  അറസ്റ്റ് ചെയ്യുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News