വാഗ്ദാനം നടത്തി മുങ്ങിയാല്‍ ഇങ്ങനെയിരിക്കും; മോദിയ്‌ക്കെതിരെ മിസ്സിംഗ് കേസ് ഫയല്‍ ചെയ്യുമെന്ന് പോസ്റ്റര്‍

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വാരാണസി എംപിയെ കാണാനില്ല എന്നാണ് പോസ്റ്ററിലെ വാചകം.

യുപി നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍ റോഡ് ഷോ നടത്തുമ്പോള്‍മാത്രമാണ് മോദിയെ മണ്ഡലത്തില്‍ കണ്ടത്. ഉടന്‍ മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ മിസ്സിങ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു. മോദിയെ ‘കണ്ടെത്തുന്നവര്‍ക്ക്’ പാരിതോഷികവും പ്രഖ്യാപിക്കുന്നു.

പോസ്റ്ററിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച അമേഠിയിലും റായ്ബറേലിയിലും രാഹുല്‍ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണ്‍മാനില്ല എന്നെഴുതിയ പോസ്റ്റര്‍ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News