ദൈവമേ, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ഇനി ആധാര്‍ കാര്‍ഡോ!!

ദൈവം അറിഞ്ഞിട്ടുണ്ടോ ആവോ? ഇനി മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ പോവുകയാണ്. ഭോപ്പാലിലെ ചില ഹിന്ദു സംഘടനകളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനാണത്രേ സര്‍ക്കാരിന്‍റെ തീരുമാനം.എല്ലാ ക്ഷേത്രത്തിലും അല്ല, നവരാത്രിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്ന ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഗര്‍ബ നൃത്തത്തിന്‍റെ പന്തലില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നാണ് ഹിന്ദുത്വ ഉത്സവ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറയുന്നത്. ഗര്‍ബ നൃത്ത പരിശീലനം നടക്കുന്ന ഗര്‍ബ പന്തലില്‍ അഹിന്തുക്കള്‍ പ്രവേശിക്കുന്നുണ്ടത്രേ. ഇത് തടയുകയാണ് ലക്ഷ്യം. പന്തലുകളില്‍ പ്രവേശിച്ച ഇവര്‍ ഹിന്ദു പെണ്‍കുട്ടികളോട് അടുക്കാന്‍ സാധ്യതയുണ്ട്. അടുപ്പും കൂടിയതിന് ശേഷം ഹിന്ദു പെണ്‍കുട്ടികളെ ഇവര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സംഘടനകള്‍ ആരോപിക്കുന്നു.

ഹിന്ദുക്കള്‍ക്ക് മാത്രമായാണ് ഗര്‍ബ നടക്കുന്നത്. ഇവിടേക്ക് അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു. കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിലാണ് ഹിന്ദു സംഘടനകള്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ജില്ലാ ഭരണകൂടം ഈ വര്‍ഷം ആധാര്‍ മാനദണ്ഡമാക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് നടപ്പാക്കാനറിയാമെന്ന് ചില ഹിന്ദുത്വ ഉത്സവ് സമിതി പ്രവര്‍ത്തകര്‍ ഭീഷണി മു‍ഴക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News