കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് യുവതിയെ കത്തിച്ച് കൊലപ്പെടുത്തി; പെട്രോള്‍ തീര്‍ന്നാല്‍ ഇനി വണ്ടി തള്ളാം; പ്ലാസ്റ്റിക് കുപ്പികളില്‍ എണ്ണ ലഭിക്കില്ല

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും ഡീസലും നല്‍കില്ലെന്ന നിലപാട് കര്‍ശനമാക്കുമെന്ന് എണ്ണ കമ്പിനികള്‍. ഓട്ടത്തിനിടെ വഴിയില്‍ വെച്ച് പെട്രോള്‍ തീര്‍ന്നാല്‍ വണ്ടിയും തള്ളി പമ്പിലെത്തണം. കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനതിട്ടയില്‍ യുവതിയെ കത്തിച്ച് കൊലപ്പെടുത്തിയ കേസിനെ തുടര്‍ന്നാണ് നേരത്തെയുള്ള നിര്‍ദേശം കര്‍ശനമാക്കാന്‍ ഇന്ധന കമ്പിനികള്‍ നിര്‍ബന്ധിതരായത്.

പ്ലാസ്റ്റിക്ക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന എക്‌സ്‌പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമാക്കാനാണ് എണ്ണ കമ്പിനികള്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുമ്പ് ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഈ നിബന്ധന നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനടെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News