ക്ഷേത്രത്തില്‍ നിന്ന് നിയമ വിരുദ്ധമായി കളിമണ്ണ് കടത്തി; തൃശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ എ കൗശിഗനെതിരെ ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. തൃശൂര്‍ ആമ്പല്ലൂര്‍ ആഴിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് നിയമ വിരുദ്ധമായി കളിമണ്ണ് കടത്തിയെന്ന പരാതിയില്‍ കളക്ടര്‍ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോകായുക്ത ഡിവിഷന്‍ ബഞ്ച് ജസ്റ്റിസ് പയസ് ബി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവരുടേതാണ് ഉത്തരവ്.

തൃശൂര്‍ സിറ്റി പോലീസ് കമീഷണര്‍ക്കാണ് കളക്ടറുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. കുളം നിര്‍മാണത്തിന്റെ മറവില്‍ കളിമണ്ണ് കടത്തിയതില്‍ നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പി.എന്‍ മുകുന്ദനാണ് കളക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ജാമ്യം നല്‍കാവുന്ന കുറ്റമാണ് കളക്ടര്‍ക്കെതിരെ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News