വരാപ്പുഴ പെണ്‍വാണിഭക്കേസ്: ശിക്ഷ നാളെ പ്രഖ്യാപിക്കും

കൊച്ചി: വരാപ്പുഴ പെണ്‍വാണിഭക്കേസിലെ ശിക്ഷ നാളെ പ്രഖ്യാപിക്കും. ശിക്ഷ ഇളവ് വേണമെന്ന് ശോഭാ ജോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു.അസുഖ ബാധിതനായ മകന് മറ്റാരുമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇളവ് ചോദിച്ചത്.

72 വയസായതിനാല്‍ ശിക്ഷാ ഇളവ് നല്‍കണമെന്ന് ജയരാജന്‍ നായരും കോടതിയോട് അപേക്ഷിച്ചു. രണ്ട് പെണ്‍കുട്ടികളാണുള്ളത്. താന്‍ തടവിലായാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും തുണയില്ലാതാകുമെന്നും ദീര്‍ഘകാലം രാജ്യ സേവനം ചെയ്തയാളാണെന്നും ജയരാജന്‍ പറഞ്ഞു.
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്ത വിധിച്ചിരുന്നു. കേസില്‍ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 48 കേസുകളാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിക്കുകയും വില്‍പന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത്. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജന്‍ നായര്‍ക്കെതിരെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News