ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി. മരിച്ച മറ്റ് രണ്ടുപേര്‍ പാക്കിസ്താന്‍ സ്വദേശികളാണ്.

മസ്‌കത്തില്‍ നിന്ന് ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റര്‍ ദൂരെ ഹൈമക്കടുത്ത മുഹൈസിനയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മസ്‌കത്തിനടുത്ത വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തി വരുകയായിരുന്നു പ്രദീപും സഹപ്രവര്‍ത്തകരും. ജോലി ആവശ്യാര്‍ത്ഥം പോകവേയാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News