ആരാധകരെ ആവേശത്തിലാക്കാന്‍ ബാഹുബലി വീണ്ടും വരുന്നു

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയം തീര്‍ത്ത ബഹ്മ്രാണ്ഡ ചിത്രം ബാഹുബലി വീണ്ടും വരുന്നു. രാജമൗലിയുടെ സംവിധാനത്തില്‍ അണിഞ്ഞൊരുങ്ങിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തേയും വലിയ വിജയമാണ് നേടിയെടുത്തത്.

ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയാണ് ബാഹുബലി വീണ്ടും വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിഗ് സ്‌ക്രീനിലല്ല മിനിസ്‌ക്രീനിലാണ് ബാഹുബലി വീണ്ടും എത്തുകയെന്നാണ് അറിയിപ്പ്. റാണാ ദഗുപതി, സുനില്‍ ഷെട്ടി എന്നിവരാണ് ബാഹുബലിയുമായി മിനിസ്‌ക്രീനില്‍ എത്തുന്നത്.

സൂപ്പര്‍ ബോക്‌സിങ്ങ് ലീഗില്‍ റാണയും സുനില്‍ഷെട്ടിയും നടത്തുന്ന ടീമിനാണ് ബാഹുബലി എന്ന പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ആവേശം ബോക്‌സിങ്ങിലും വരട്ടെയെന്നാണ് ടീം ഉടമ റാണയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News