മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങുന്നത് തടയാനും സംഘപരിവാര്‍; ബിജെപി എംഎല്‍എ കളക്ടര്‍ക്ക് കത്തയച്ചു

അഹമ്മദാബാദ്: രാജ്യത്ത് വര്‍ഗീയത പടര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ പുതിയ മുഖവുമായാണ് ഗുജറാത്തില്‍ നിന്നുള്ള എം എല്‍ എയുടെ കടന്നുവരവ്. ഹിന്ദുക്കളുടെ വസ്തുവകകള്‍ മുസ്‌ലിങ്ങള്‍ വാങ്ങുന്നത് പോലും തടയണമെന്നാണ് സൂറത്ത് എംഎല്‍എ സംഗീത പാട്ടീലിന്റെ ആവശ്യം. ഇതിനായി നിയമനിര്‍മാണം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഹിന്ദുക്കളുടെ ഭൂമി മുസ്ലിംങ്ങള്‍ വാങ്ങുന്നത് തടയാന്‍ തന്റെ മണ്ഡലത്തിലെ ലിംബായത്ത് മേഖലയില്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് അക്ട് നടപ്പിലാക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തിലെ ഹിന്ദുക്കള്‍ ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടുവെന്ന് കാട്ടി കളക്ടര്‍ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

ഒരു മതവിഭാഗത്തില്‍പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങുന്നത് ജില്ലാ കളക്ടര്‍ക്ക് തടയാനാകുന്ന നിയമമാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് (ഗുജറാത്ത് പ്രോഹിബിഷന്‍ ഓഫ് ട്രാന്‍സ്ഫര്‍ ഓഫ് ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി ആന്റ് പ്രൊവിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ടെനന്റ്‌സ് ഫ്രം എവിക്ഷന്‍ ഫ്രം പ്രിമൈസസ് ഇന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട്). 1991 ലാണ് സംസ്ഥാനത്ത് ഈ നിയമം നിലവില്‍ വന്നത്.

അതേസമയം, എംഎല്‍എയുടെ നിലപാടിനെതിരെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. വര്‍ഗീയത പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ തടയണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News