ഇതു താന്‍ടാ തലൈവ; രജനി വീട്ടിലെത്തിയാല്‍ ഞെട്ടാതിരിക്കുമോ; വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ലോകത്തെങ്ങും ആരാധകരുള്ള താരമാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. താര സിംഹാസനത്തിലിരിക്കുമ്പോഴും സമൂഹത്തിന്റെ താഴെത്തട്ടില്‍ ഇറങ്ങിച്ചെല്ലാനുള്ള മനസുകൊണ്ട് കൂടിയാണ് താരം ആരാധകരുടെ പ്രിയപ്പെട്ടവനായത്. സിനിമയില്‍ സ്റ്റൈല്‍ മന്നനായി തിളങ്ങുമ്പോഴും പൊതുവേദികളില്‍ യഥാര്‍ത്ഥ രജനിയായി പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടുതന്നെ.

ഇപ്പോഴിതാ താരത്തിന്റെ എളിമയും വ്യക്തിത്വവും വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി നടന്നു. പ്രഭാത സവാരിക്കിടെ ഒരു തമിഴ്കുടുംബം രജനിയെ പരിചയപ്പെടാനെത്തിയതാണ് സംഭവം. അമേരിക്കയിലായിരുന്നു ഇത് നടന്നത്. ബിഗ്‌സ്‌ക്രീനില്‍ വിസ്മയം തീര്‍ക്കുന്ന സാക്ഷാല്‍ രജനിയെ കണ്ടതോടെ വീടിന് പുറത്തു നിന്നവര്‍ ആവേശത്തിലായി.

അച്ഛനും അമ്മയും വീട്ടിനുള്ളില്‍ ആണെന്നും അവര്‍ക്കും താങ്കളെ കണ്ടാല്‍ ഒരുപാട് സന്തോഷമാകുമെന്ന് രജനിയോട് പറഞ്ഞു. അവരെ വിളിച്ചുകൊണ്ടുവരുന്നതുവരെ ഒന്ന് കാത്തുനില്‍ക്കാമോ എന്നുചോദിച്ചപ്പോള്‍ ‘ഞാന്‍ വീട്ടിലേക്ക് വന്ന് സര്‍പ്രൈസ് തന്നാലോ’ എന്നായിരുന്നു രജനി ചോദിച്ചത്.

ഒടുവില്‍ വീട്ടിനകത്തു കയറിച്ചെന്ന രജനി എല്ലാവരുമായി സൗഹൃദം പങ്കിട്ടശേഷമാണ് തിരികെ നടന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ തരംഗമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News