
കൊച്ചി; ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി, സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.
കേസില്‍ മന്ത്രി കെ കെ ശൈലജ കക്ഷിയായിരുന്നില്ല. വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനത്തിനുള്ള തീയ്യതി നീട്ടി നല്‍കിയത്. പി എസ് സി ചട്ടങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും , മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നു.അപ്പീല്‍ ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here