എം എല്‍ എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ MLA മാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശയടങ്ങുന്ന റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി. ശമ്പളം 80,000 രൂപയാക്കി ഉയര്‍ത്താനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവില്‍ അലവന്‍സ് അടക്കം 39,500 രുപയാണ് MLA മാരുടെ ശമ്പളം.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ MLA മാര്‍ക്ക് ശമ്പളം കുറവാണ്. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന MLA മാര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചു തരണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇതെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News