സൈനിക കോഴയില്‍ ബിജെപി നേതാവിനെതിരെ നടപടി; സംഘടനാ ചുമതലയില്‍ നിന്ന് മാറ്റി; പീപ്പിള്‍ ഇംപാക്ട്

കോഴിക്കോട്:സൈനിക കോഴ, ബി ജെ പി നേതാവിനെതിരെ നടപടി. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ബിജെ പി മേഖലാ സെക്രട്ടറി  എം പി രാജനെതിരെ പാര്‍ട്ടി നടപടി. സംഘടനാ ചുമതയില്‍ നിന്നും രാജനെ നീക്കി. പീപ്പിള്‍ ടി വിയാണ് സൈനിക കോഴ വാര്‍ത്ത പുറത്ത് വിട്ടത്. മലപ്പുറത്തെ ബാങ്ക് അഴിമതി കേസില്‍ മലപ്പുറം ജില്ലാ സെക്രട്ടറി രശ്മില്‍നാഥിനെതിരേയും ബിജെപി നടപടിയെടുത്തു.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് ബിജെപി മേഖലാ സെക്രട്ടറി എം പി രാജനെതിരെ പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ സംഘടനാ ചുമതലയുളള മേഖലാ സെക്രട്ടറി ആയ രാജനെ സംഘടനാ ചുമതലകളുല്‍ നിന്ന് നീക്കി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എം പി രാജനെ ഫോണില്‍ വിളിച്ച് നടപടി തീരുമാനം അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് രാജന്‍ വിട്ടു നിന്നു. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രാജനും സംഘവും ലക്ഷങ്ങള്‍ തട്ടിയ വാര്‍ത്ത പീപ്പിള്‍ ടി വിയാണ് പുറത്ത് വിട്ടത്. നാദാപുരം പാതിരിപ്പറ്റയിലെ ആര്‍ എസ് എസ് മുഖ്യ ശിക്ഷക് ആയ അശ്വന്തിന്റെ കൈയില്‍ നിന്നാണ് രാജന്‍ ജോലി വാഗ്ദാനെ ചെയ്ത് 1,40000 രൂപ കൈപ്പറ്റിയത്. ജോലി കിട്ടാതായപ്പോള്‍ പണം തിരികെ ചോദിച്ച അശ്വന്തിനേയും മാതാപിതാക്കളേയും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് അശ്വന്ത് ബിജെപി നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ബിജെപി ജില്ലാ സംസ്ഥാന നേതൃത്വവും അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വി മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് കൂടിയാണ് നടപടിയ്ക്ക് വിധേയനായ എം പി രാജന്‍

പീപ്പിള്‍ ടി വി യായിരുന്നു ബി ജെ പിയുടെ അഴിമതി പുറത്തുകൊണ്ടുവന്നത്.കക്കട്ടിലിലെ ബിജെപി പ്രവര്‍ത്തകനായ അശ്വന്തില്‍ നിന്നും രാജന്‍ പണം വാങ്ങിയതായി ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പിഇ രാജേഷ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഫോണ്‍സംഭാഷണമടക്കമുള്ള തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടതോടെയാണ് പാര്‍ട്ടി നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News