50 രൂപ കുറവായതിനാല്‍ ചികിത്സ നിഷേധിച്ചു; ആശുപത്രി അധികൃതരുടെ ക്രൂരത ഒരു വയസ്സുകാരന്‍റെ ജീവനെടുത്തു

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് കണ്ണീരണിയിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്‍പത് രൂപ കുറഞ്ഞതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ട ഒരുവയസുകാരനാണ് ജീവന്‍ നഷ്ടമായത്. റാഞ്ചി സ്വദേശിയായ സന്തോഷ് കുമാറിന്റെ മകന്‍ ഒരു വയസ്സുള്ള ശ്യാം കുമാറാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

അസുഖബാധിതനായി റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ രോഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍ സിടി സ്‌കാന്‍ നിര്‍ദേശിച്ചിരുന്നു. 1350 രൂപയാണ് ചിലവ്. എന്നാല്‍ സന്തോഷ് കുമാറിന്റെ പക്കല്‍ 1300 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി 50 രൂപ പിന്നീട് അടയ്ക്കാം എന്ന് പറഞ്ഞുവെങ്കിലും സ്‌കാനിങ് നടത്താന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു.

ഇതിനിടെ പണത്തിനായി സന്തോഷ് സുഹൃത്തിനെ സമീപിച്ചു. പക്ഷേ പണവുമായെത്തയിപ്പോഴേക്കും കുഞ്ഞ് മരണത്തിന് കീ!ഴടങ്ങി. ചികിത്സ വൈകാന്‍ ഇടയാക്കിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്നാണ് ആക്ഷേപം.

ഗോരഖ് പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവിണതിന്റെ ഞെട്ടല്‍ മാറും മമ്പേയാണ് റാഞ്ചിയില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടതും കുട്ടി മരണത്തിന് കീ!ഴടങ്ങിയതും. വാര്‍ത്ത പുറത്തായതോടെ ആശുപത്രിയ്‌ക്കെതിരേ പ്രതിഷേധമുയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News