എല്‍എസ്ഡി സ്റ്റാമ്പ് ലഹരി; കേരളത്തിലും ഭീതിപടര്‍ത്തുന്നു; കോഴിക്കോട് ജില്ലയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട്: കഴിഞ്ഞ ദിവസം 11 എല്‍ എസ് ഡി സ്റ്റാമ്പുമായി 2 പേരെ കുന്ദമംഗലം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. വാഹന പരിശോധനക്കിടെയാണ് 2 പേര്‍ പിടിയിലായത്. മാവൂര്‍ സ്വദേശി രാഹുല്‍, കക്കാട് സ്വദേശി അബു സബാഹ് എന്നിവര്‍ക്കെതിരെ അറസ്റ്റ് ചെയ്ത ശേഷം താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.

കേരളത്തില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണെന്ന് കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഓഫീസര്‍ പി ജുനൈദ് പറഞ്ഞു. ഒരു എല്‍ എസ് ഡി സ്റ്റാമ്പ് കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഒരു എല്‍ എസ് ഡി സ്റ്റാമ്പിന് 2000 മുതല്‍ 3000 രൂപ വരെയാണ് ഏജന്റുമാര്‍ വില ഈടാക്കുന്നത്.

ഗോവ, ബെംഗലുരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എല്‍ എസ് ഡി എത്തുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരി ഉല്‍പ്പന്നമായ എല്‍ എസ് ഡി സ്റ്റാമ്പ് എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News