ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിന് തകര്‍പ്പന്‍ ജയം;സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

ഗ്‌ളാസ്‌ഗോ; ലോക ബാഡ്്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മികച്ച തുടക്കം. 21 അംഗ ടീമുമായെത്തിയ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കിരീട പ്രതീക്ഷയിലാണ്. ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിളക്കമേകികൊണ്ട് കെ ശ്രീകാന്ത് മികച്ച ജയത്തോടെ തുടങ്ങി.

റഷ്യയുടെ സെര്‍ജി സിറാന്റിനെയാണ് കിഡംബി ശ്രീകാന്ത് തകര്‍ത്തത്. അനായാസ ജയമാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. സ്‌കോര്‍ 21 – 13, 21 – 12.

രണ്ട് തവണ ലോക ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള പി വി സിന്ധു, സൈന നെഹ്വാള്‍ എന്നിവരാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. സായ്പ്രണീതും മെഡല്‍ പ്രതീക്ഷയിലാണ്.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇപ്പോള്‍ മികച്ച ഫോമിലല്ല. ഈ വര്‍ഷം ഇന്ത്യ ഓപ്പണ്‍ മാത്രമേ നേടിയുള്ളൂ. കഴിഞ്ഞ വര്‍ഷം ചൈന ഓപ്പണിലും കിരീടം ചൂടി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 2013, 14 പതിപ്പുകളിലാണ് സിന്ധു വെങ്കലം നേടിയത്. ഈ സീസണില്‍ രണ്ട് സൂപ്പര്‍ സീരീസുകളില്‍ ക്വാര്‍ട്ടറില്‍ കടന്നു.

2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സൈന ഇക്കുറി മികച്ചപ്രകടനത്തിനാണ് ഒരുങ്ങുന്നത്. പരിക്കിനുശേഷം തളര്‍ന്ന സൈന ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്്. ആദ്യ റൗണ്ടില്‍ സൈനയ്ക്കും സിന്ധുവിനും ബൈ ലഭിച്ചു.

പുരുഷവിഭാഗത്തില്‍ ശ്രീകാന്ത് മികച്ച ഫോമിലാണ്. തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ സീരീസുകളുടെ ഫൈനലില്‍ കടന്നു. രണ്ടെണ്ണത്തില്‍ കിരീടം ചൂടി. തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാവായ പ്രണീത്, സമീര്‍ വര്‍മ, അജയ് ജയറാം എന്നിവരും ഇന്നിറങ്ങും. ഡബിള്‍സില്‍ സുമിത്, അശ്വിനി പൊന്നപ്പ, പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി എന്നിവരാണ് പ്രധാന താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here