അമിത്ഷാ ജോത്സ്യവും തുടങ്ങിയോ; ശരത്പവാറിന്റെ പരിഹാസം

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ പരിഹാര ശരങ്ങളുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തി. അടുത്ത അമ്പതുവര്‍ഷം ബിജെപി രാജ്യം ഭരിക്കുമെന്ന ഷായുടെ പ്രസ്താവനയെയായണ് പവാര്‍ പരിഹസിച്ചത്.

ഇങ്ങനെയുള്ള പ്രവചനങ്ങള്‍ നടത്താന്‍ അമിത് ഷാ ജോത്സ്യവും തുടങ്ങിയോ എന്നാണ് പവാറിന്റെ ചോദ്യം. ജനങ്ങളാണ് ആര് അധികാരത്തില്‍ തുടരണമെന്ന് തീരുമാനിക്കുന്നതെന്ന കാര്യം ഷാ ഓര്‍മ്മിക്കണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ഒരു എംഎല്‍എ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിനാണ് വോട്ട് ചെയ്തതെന്നും ശരത് പവാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News