മുത്തലാഖില്‍ സുപ്രിംകോടതിയുടെ അന്തിമവിധി ഇന്ന്

ദില്ലി; മുത്തലാഖ് കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേട്ടത്. മുത്തലാഖിന്റെ ഭരണഘടനാ സാധുതയാണ് കോടതി പ്രധാനമായും പരിശോധിച്ചത്.
ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍,ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്,രോഹിങ്ടന്‍ നരിമാന്‍ യു യു ലളിത്,എസ് അബ്ദുള്‍ അസീസ് എന്നിവുള്‍പ്പെട്ട ബഞ്ചാണ് സുപ്രധാന കേസില്‍ വാദം കേട്ടത്. മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാന്‍ മൂന്ന് ദിവസങ്ങള്‍ വീതമാണ് സുപ്രീം കോടതി നല്‍കിയത്.

ആറ് ദിവസം തുടര്‍ച്ചയായി വാദം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. മൂത്തലാഖ് വഴി മൊഴി ചൊല്ലപ്പെട്ട അഞ്ച് മുസ്ലീം വനിതകളാണ് നീതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. മുത്തലാഖ്,ബഹുഭാര്യാത്വം,നിക്കാഹ് ഹലാല്‍ എന്നിവ തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്,ജമാ അത്ത ഇസ്ലാമി ഹിന്ദും മൂത്തലാഖിനെ അനുകൂലിച്ച് കേസില്‍ കക്ഷി ചേര്‍ന്നു.കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖിനെ എതിര്‍ത്ത് നിലപാടെടുത്തു.

കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ സല്‍മാന്‍ ഖുര്‍ഷിദിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.മൂത്തലാഖിന്റെ ഭരണഘടനാ സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്.ഏകപക്ഷീയമായ വിമാഹമോചന രീതിയുടെ മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങളും ഭരണഘാടന വിഷയങ്ങളുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here