13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പ്രമുഖ മനശാസ്ത്ര ഡോക്ടര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലൂടെയടക്കം പ്രശസ്തനായ ഡോ കെ ഗിരീഷിനെതിരെയാണ് പരാതി ഉയര്‍ന്നത്. 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ.കെ. ഗിരീഷ്.

ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ പഠനവൈകല്യമുണ്ടായിരുന്ന കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണര്‍ എന്നീവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News