കനയ്യ കുമാറിനു നേരെ വീണ്ടും ആര്‍ എസ് എസ് ആക്രമണം; പാക്കിസ്ഥാനിലേക്ക് പോകണമെന്നും ആക്രോശം

കൊല്‍ക്കത്ത: ജെ എന്‍ യു വിലെ വിദ്യാര്‍ഥി നേതാവായുരുന്ന കനയ്യ കുമാറിനെതിരെ വീണ്ടും ആര്‍ എസ് എസ് ആക്രമണം. സി പി ഐ യുടെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ബംഗാളില്‍ നടത്തിയ പരിപാടിക്കെത്തിയ കനയ്യയെ ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. മിഡ്‌നാപൂരിലെ റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കനയ്യക്കെതിരെ ചീമുട്ടയെറിയുകയായിരുന്നു.
ഇന്ത്യന്‍ തീവ്രവാദിയെന്നും ഐഎസ് ഏജന്റെന്നും രാജ്യദ്രോഹി എന്നും ആക്രോശിച്ചായാരുന്നു ആക്രമണം. നൂറ്റമ്പതോളം വരുന്ന ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കനയ്യകുമാര്‍ പാക്കിസ്ഥാനിലേക്ക് പോകാണമെന്നും സംഘപരിവാര്‍ ആക്രോശിച്ചു.
എഐഎസ്എഫ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ രൂക്ഷമായ സംഘര്‍ഷത്തിന്റെ അവസ്ഥയുണ്ടായി. എന്നാല്‍ പൊലീസിന്റെ ഇടപെടനല്‍ കാര്യങ്ങള്‍ ശാന്തമാക്കി. 19 ബിജെപി പ്രവര്‍ത്തകരെ സംഭവസ്ഥലത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News