ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച വിഎല്‍സി ഫാക്ടറി മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തം

കൊല്ലം: വിഎല്‍സി ഫാക്ടറികള്‍ തുറക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിഎല്‍സി ഹെഡ് ഓഫീസ് പടിക്കല്‍ നടന്നു വരുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി മങ്ങാട്, ചെന്താപ്പൂര്‍ വിഎല്‍സി പാക്കിങ് സെന്ററുകളിലേയ്ക്ക് കശുവണ്ടി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി പൂട്ടിച്ചു.

വിഎല്‍സി ഹെഡാഫീസിനു മുമ്പില്‍ കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയു നടത്തുന്ന സമരം 35 ദിവസം പിന്നിട്ടിട്ടും ഫാക്ടറി തുറക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിഎല്‍സിയുടെ പാക്കിംങ് സെന്ററുകളിലേക്ക് മാര്‍ച്ച് നടത്തിയത്. ഇനി പാക്ടറി തുറക്കാതെ പാക്കിംങ് സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരം ഉത്ഘാടനം ചെയ്ത കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു.
10000ത്തോളം തൊഴിലാളികളെ പട്ടിണിക്കിട്ടിട്ട് ഇതര സംസ്ഥാനങളില്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ പ്രതിഷേധം ഉയരുന്നത് എത്രനാള്‍ വി.എല്‍.സി കാണാതിരിക്കാനാവുമെന്ന് കെ.രാജഗോപാല്‍ ചോദിച്ചു. ചെന്താപ്പൂര്‍ പാക്കിങ് സെന്ററിലേയ്ക്ക് നടന്ന മാര്‍ച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ കാസിം, കെ തുളസീധരന്‍, എക്‌സ് ഏണസ്റ്റ്, എം എ സത്താര്‍ തുടങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News