കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ സായുധ അംഗങ്ങളുമായി മാവോയിസ്റ്റുകള്‍

മലപ്പുറം: കാളികാവ്, അട്ടപ്പാടി മേഖലയില്‍ മാവോയിസ്റ്റുകള്‍ കൂടുതല്‍ സായുധ അംഗങ്ങളെ നിയോഗിച്ചു. പശ്ചിമഘട്ട മേഖലകളില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍. കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന പശ്ചിമഘട്ട മേഖലാകമ്മിറ്റിക്കു കീഴില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് അട്ടപ്പാടി മേഖലയിലാണ്.
പ്രാദേശിക പിന്തുണ അട്ടപ്പാടിയില്‍ നിന്ന് ലഭിച്ചതിന്റെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. നാലു ദിവസത്തിനിടെ 36 സായുധ മാവോയിസ്റ്റ് സംഘം രണ്ട് ഊരുകളിലായി എത്തി. എടവനാടി ഊരില്‍ 20 അംഗ സംഘമാണ് എത്തിയത്. തൊട്ടടുത്ത സ്വര്‍ണ ഗദ്ധ ഊരില്‍ 16 പേരുമെത്തി. രണ്ടിടത്തും ഏറെ നേരം ചെലവഴിച്ചതായും ക്ലാസെടുത്തതായും വിവരം ലഭിച്ചു.
സാധാരണയായി പത്തില്‍ത്താഴെ ആളുകള്‍ മാത്രമാണ് എത്താറുള്ളത്. പിന്തുണ ലഭിക്കുമെന്ന ഉറപ്പുള്ളതിനാലാണിത്. ഈ മേഖലയില്‍ സായുധ പോരാട്ടത്തെ പിന്തുണക്കുന്നതിന് റവല്യൂഷണറി പീപ്പിള്‍സ് കമ്മിറ്റി രൂപവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് മാവോയിസ്റ്റുകളെന്ന് പോലിസ് കരുതുന്നു. എന്നാല്‍ ഈ മേഖലയില്‍ ആര്‍ പി സി രൂപീകരിച്ചതായി മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here