ദിലീപിന്റെ കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകളുമായി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെ കൂടുതല്‍ തെളിവുമായി പൊലീസ്. തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്ന് പ്രോസ്‌ക്യൂഷന്‍ അറിയിച്ചു.

പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് പുറത്തിറങ്ങിയാല്‍ ഫോണ്‍ കണ്ടെത്താനാകില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. അതേസമയം ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാന മുണ്ടാകുമെന്നാണ് ദിലീപും സംഘവും പ്രതീക്ഷിക്കുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here