മുത്തലാഖ് ഭരണഘടനാ വിരുദ്ധം; നിരോധിക്കാനാകില്ലെന്നും സുപ്രിംകോടതി; ആറ് മാസത്തേക്ക് മുത്തലാഖിന് വിലക്ക്

ദില്ലി; രാജ്യം ഉറ്റുനോക്കിയ മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതി വിധി പ്രസ്താവം ആരംഭിച്ചു. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവം നടത്തുന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി പക്ഷെ നിയമവിരുദ്ധമല്ലെന്നും വ്യക്തമാക്കി. എന്നാല്‍ സുപ്രിം കോടതി മുത്തലാഖ് നിരോധിക്കാനാകില്ലെന്നും അറിയിച്ചു.

ഭരണഘടനാ ബെഞ്ചിലെ അഞ്ചംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്നാണ് വ്യക്തമാകുന്നത്. മൂന്ന് പേര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രണ്ടുപേര്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന നിലപാടിലായിരുന്നു.

മുത്തലാഖില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആറുമാസത്തിനകം നിയമനിര്‍മ്മാണം വേണമെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും പരമോന്നതകോടതി തള്ളിയിട്ടുണ്ട്.

അതേസമയം ആറുമാസത്തിനകം മുത്തലാഖ് വ‍ഴി വിവാഹമോചനം പാടില്ലെന്ന് പറഞ്ഞ കോടതി അതിനകം പാര്‍ലമെന്‍റ് നിയമം പാസാക്കണമെന്നും നിര്‍ദ്ദേശിച്ചു.

മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ‌്‌ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News