കാവ്യാമാധവനെതിരെ തുറന്നടിച്ച് പള്‍സര്‍ സുനി; കാവ്യ പണം നല്‍കിയിട്ടുണ്ടെന്നും നല്ല പരിചയമുണ്ടെന്നും സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവനും കുരുക്കിലാകുന്നു. കാവ്യയ്‌ക്കെതിരെ തുറന്നടിച്ച് പള്‍സര്‍ സുനി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്നാണ് വ്യക്തമാകുന്നത്. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്ന് സുനിതന്നെ വ്യക്തമാക്കി.

കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.

മാഡം കാവ്യയാണെന്ന് വാക്കുകള്‍ക്കിടയിലൂടെ വ്യക്തമാക്കിയ സുനി എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ‘മാഡത്തിന് ‘ പങ്കില്ലെന്നും പറഞ്ഞു. സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു കാവ്യ മാധവന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here