കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്. സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്.
ദിലീപ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. പുതിയ സാഹചര്യത്തില്‍ ദിലീപ് ഓണനാളുകളില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ കാരാഗൃഹവാസം തുടരും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here