ജിയോയെ പൂട്ടാന്‍ പതിനെട്ടാം അടവുമായി എയര്‍ടെല്‍; ഉപയോക്താക്കള്‍ക്ക് നല്ലകാലം തന്നെ

ദില്ലി; രാജ്യത്ത് ജിയോ ഉയര്‍ത്തിയ തരംഗത്തില്‍ മറ്റ് ടെലികോം കമ്പനികള്‍ക്കെല്ലാം വലിയ നഷ്ടമാണുണ്ടായത്. അതിനിടയില്‍ 1500 രൂപയ്ക്ക് ഫോണും ഫ്രീ ഇന്റര്‍നെറ്റും പ്രഖ്യാപിച്ചതും ജിയോയും ഖ്യാതി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ഭാരതി എയര്‍ടെല്‍ മൊബൈല്‍ കമ്പനി.

ഇതിനായി പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനാണ് എയര്‍ടെല്ലിന്റെ തീരുമാനം. ദീപാവലിയോടനുബന്ധിച്ച് വിപണിയിലെത്തുന്ന ഈ ഫോണിന് 2500 രൂപ മാത്രമാകും വില. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരുക്കും നിര്‍മ്മിക്കുയെന്നും എയര്‍ടെല്‍ വൃത്തങ്ങള്‍ പറയുന്നു.

4ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടാകും. ജിയോ പ്രഖ്യാപിച്ച ഫോണിനേക്കാള്‍ ഒട്ടേറെ സവിശേഷതകളും കമ്പനി ഉറപ്പ് നല്‍കുന്നു. വലിയ സ്‌ക്രീന്‍, മികച്ച കാമറയും ബാറ്ററി ക്ഷമതയും ഉറപ്പുവരുത്തുന്നതാകും സ്മാര്‍ട്ട് ഫോണ്‍.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഉണ്ടാകും. ജിയോ പ്രഖ്യാപിച്ച 1500 രൂപയുടെ ഫോണില്‍ ഈ സൗകര്യം ഇല്ലെന്നാണ് വ്യക്തമായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News