റൂണി ചരിത്ര തിളക്കത്തില്‍; പ്രീമിയര്‍ ലീഗില്‍ 200 ഗോള്‍ നേടുന്ന രണ്ടാമത്തെ താരം; കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ തളച്ചു

ലണ്ടന്‍; ഇംഗ്ലണ്ടിന്റെ സുവര്‍ണതാരമായിരുന്ന വെയിന്‍ റൂണി തന്റെ പ്രതാപം അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ 200 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയും എവര്‍ടണ്‍ താരം റൂണി സ്വന്തമാക്കി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ റൂണി ഗോളില്‍ എവര്‍ട്ടണ്‍ തളച്ചു.

അലന്‍ ഷിയററാണ് റൂണിക്ക് മുമ്പെ 200 ഗോള്‍ നേടിയിട്ടുള്ള ഏക താരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും തന്റെ ആദ്യ ക്ലബ്ബായ എവര്‍ട്ടനില്‍ മടങ്ങിയെത്തിയ റൂണി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഗോള്‍ നേടിയതോടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുകയാണ്.

കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റൂണി 35ാം മിനിറ്റിലാണ് ലക്ഷ്യംകണ്ടത്. ബോക്‌സിന്റെ വലതുമൂലയില്‍ നിന്നു നല്‍കിയ ക്രോസ് റൂണി മിന്നല്‍വേഗത്തില്‍ വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 82 ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗാണ് സിറ്റിയുടെ മാനം കാത്ത ഗോള്‍ നേടിയത്. ഇരു ടീമുകളും 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here