വരാപ്പുഴ പീഡനം; ശോഭാ ജോണിന് 18 വര്‍ഷം തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് 18 വര്‍ഷം തടവ്. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശോഭ അടക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെയാണ് വിധിച്ചത്. കേസില്‍ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 48 കേസുകളാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിക്കുകയും വില്‍പന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത്. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജന്‍ നായര്‍ക്കെതിരെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel