മിയ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമമോ; ഒരു സംവിധായകന്റെ വിലാപം

ചെറിയ സിനിമകളെ തീയറ്ററില്‍ കാണും മുന്‍പ് തന്നെ വിധിയെഴുതുന്നത് നമ്മുടെ ശീലമാണ്. അങ്കമാലി ഡയറീസ് പോലെയുള്ള ചിത്രങ്ങള്‍ കേരളത്തില്‍ മഴപെയ്യും പോലെ വന്ന് പോവുമെങ്കിലും നല്ല ചെറിയ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ തഴയപ്പെടുകതന്നെയാണ്. താരമൂല്യവും പിടിപാടുകളും അടക്കം ഒരു നൂറ് കടമ്പ കടന്നാണ് ഇത്തരം ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്താറുള്ളത്.

അതിനിടയില്‍ വമ്പന്‍ റിലീസുകള്‍ വന്നാല്‍ നൂണ്‍ഷോകളിലേക്കും പിന്നീട് പടിക്ക് പുറത്തും കടക്കേണ്ട അവസ്ഥയാണ് പല നല്ല കൊച്ചു ചിത്രങ്ങള്‍ക്കുമുള്ളത്. പലപ്പോഴും വമ്പന്‍ അന്യഭാഷാ ചിത്രങ്ങളാകും വില്ലന്മാരാവുക.

ബോബി എന്ന തന്റെ ചിത്രത്തെകുറിച്ചും ഷെബി ചൗഘട്ട് ആശങ്കപ്പെടുന്നത് മറ്റൊന്നല്ല. ചിത്രം റിലീസ് എത്തി ഒരാഴ്ച കഴിഞ്ഞില്ല. ഇത്തരം ചിത്രങ്ങള്‍ക്ക് മൗത്ത് പബ്‌ളിസിറ്റിയാണല്ലോ പ്രധാനം. അതിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. തങ്ങള്‍ ഒരു ജീവന്‍ മരണ പോരാട്ടത്തിലാണെന്ന് ഷെബി ഫേസ്ബുക്കില്‍ കുറിച്ചു. 24 ന് റിലീസ് ആവുന്ന വമ്പന്‍ അന്യഭാഷാ ചിത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോഴേ ബോബിയുടെ പോസ്റ്ററുകള്‍ക്ക് മേല്‍ പതിച്ചുകഴിഞ്ഞു.

ഉദാത്തമായ സൃഷ്ടിയൊന്നുമല്ലെങ്കിലും ഇതൊരു ചെറിയ നല്ല സിനിമയാണ്. അന്യഭാഷാസിനിമകളുടെ കടന്നു കയറ്റമൊന്നും അവസാനിപ്പിക്കണമെന്ന് പറയുന്നില്ല, പകരം നനല്ലതെങ്കില്‍ 24 ന് മുന്‍പേ ചെന്ന് കണ്ടില്ലെങ്കില്‍ പടം അവിടെ ഉണ്ടാവില്ലന്ന് മാത്രം ആകുലപ്പെടുകയാണ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ബോബി. മിയ നായികയാവുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്,പാഷാണം ഷാജി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News