ആഗോള ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 2600 കോടി പിഴ; മലയാളിക്ക് ഏന്നും പ്രീയപ്പെട്ട ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ മുഖം

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന ബ്രാന്‍ഡ് മലയാളികള്‍ക്കെന്നല്ല ലോകത്തെല്ലായിടത്തും ഏറ്റവും സ്വീകാര്യമായിരുന്നു. കൊച്ചു കുട്ടികളെ കുളിപ്പിക്കുന്നതു മുതല്‍ എന്താവശ്യത്തിനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വേണമായിരുന്നു. എന്നാല്‍ ആ ബ്രാന്‍ഡ് ഇന്ന് ആഗോളതലത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

നേരത്തെ തന്നെ വലിയ പരാതികളും നിരോധനങ്ങളും നേരിടേണ്ടി വന്ന കമ്പനിക്ക് ഇപ്പോള്‍ 2600 കോടിയുടെ പിഴ അടയ്ക്കണം എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. കാലിഫോര്‍ണിയ കോടതിയാണ് 417 മില്യണ്‍ ഡോളര്‍ പിഴയാണ് കമ്പനിക്ക് ചുമത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ സ്വദേശി ഇവ ഇക്കിനേറിയ എന്ന യുവതി നല്‍കിയ പരാതിയിലാണ് കോടതി വിധി. 1950 മുതല്‍ 2016 വരെ തുടര്‍ച്ചയായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ചത് കൊണ്ട് തനിക്ക് അണ്ഡാശയ കാന്‍സര്‍ വന്നുവെന്നായിരുന്നു പരാതി. യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്ക് ഭീമന്‍ തുക പിഴ വിധിച്ചത്.

വിധിക്കെതിരെ അപ്പീല്‍ പോകുവാന്‍ നില്‍ക്കുകയാണ് കമ്പനി. നിലവില്‍ കമ്പനിക്കെതിരെ മൂവായിരത്തിലധികം കേസുകള്‍ വിവിധ രാജ്യങ്ങളിലായുണ്ട്. നേരത്തെ അമേരിക്കന്‍ സ്വദേശിനിയായ മറ്റൊരു യുവതി നല്‍കിയ പരാതിയില്‍ 110 മില്യണ്‍ ഡോളര്‍ പിഴ കോടതി വിധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News