ഇത് സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണം; ഗംഭീരമറുപടിയുമായി എംബി രാജേഷ്

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ഫോട്ടോ ഉപയോഗിച്ച് എംബി രാജേഷ് എംപിയുടെ പേരില്‍ വ്യാജപ്രചരണം. സണ്ണിയെ കാണാനെത്തിയ ജനതിരക്കിന്റെ ചിത്രം, മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് ഫാസിസത്തിനെതിരെ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യം എന്ന പേരില്‍ രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു എന്ന രീതിയിലായിരുന്നു വ്യാജപ്രചാരണം.

വ്യാജപ്രചരണത്തോട് എംബി രാജേഷ് എംപി നല്‍കിയ മറുപടി ഇങ്ങനെ:

”സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News