മഹാരാജാസിനെ ഇനി മൃദുല നയിക്കും

കൊച്ചി: 70 വര്‍ഷത്തെ ചരിത്രം തിരുത്തി മൃദുലാ ഗോപി മഹാരാജാസ് കോളേജിലെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിയനിലെ 14ല്‍ 13 സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

വൈസ് ചെയര്‍പേഴ്‌സണായി ഷഹാന മന്‍സൂര്‍, ജനറല്‍ സെക്രട്ടറിയായി ജിഷ്ണു ടി.ആര്‍, സര്‍വകലാശാല പ്രതിനിധികളായി രാഹുല്‍ കൃഷ്ണ, ഇര്‍ഫാന, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായി അരുണ്‍ ജഗദ്ദീശന്‍, മാഗസിന്‍ എഡിറ്ററായി രതു കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.

മഹാരാജാസിന് പുറമെ, ആലുവ യുസി കോളേജിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളില്‍ വിജയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here