പുതിയ ഡെബിറ്റ് കാര്‍ഡുകളുമായി എസ്ബിഐ; മാഗ്‌നറ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നു

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് രക്ഷ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ക്ക് പകരം റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച കാര്‍ഡുകളാണ് എസ്ബിഐ നല്‍കുക.

ഇതിന്റെ ഭാഗമായി പഴയ മാഗ്‌നറ്റിക് സ്ട്രിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക് മരവിപ്പിച്ചുതുടങ്ങി. എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പുതിയ കാര്‍ഡുകള്‍ വാങ്ങണമെന്ന് ബാങ്കധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയോ
ബാങ്ക് ശാഖ മുഖേനയോ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം എസ്ബിഐയുടെ 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ സൈബര്‍ തട്ടിപ്പിനിരയായിരുന്നു. ഇതേ തുടര്‍ന്ന് ആറുലക്ഷത്തോളം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News