കലാലയങ്ങള്‍ ചുവന്ന് തന്നെ; ചരിത്രവിജയം നേടി എസ്എഫ്‌ഐ; 132 കോളേജുകളില്‍ 127ലും യൂണിയന്‍ ഭരണം; എബിവിപി, കെഎസ്‌യു കോട്ടകളും ഇനി എസ്എഫ്‌ഐയ്ക്ക് സ്വന്തം

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഗംഭീരവിജയം. തെരഞ്ഞെടുപ്പ് നടന്ന 132 കോളേജുകളില്‍ 127ലും യൂണിയന്‍ ഭരണം എസ്എഫ്‌ഐ നേടി. എംഎസ്എഫ്, കെഎസ്‌യു, എബിവിപി സംഘടനകളെ തൂത്തെറിഞ്ഞുകൊണ്ടാണ് എസ്എഫ്‌ഐയുടെ വിജയം.

ചരിത്രത്തിലാദ്യമായി കോന്നി എന്‍എസ്എസ് കോളേജ് എബിവിപിയില്‍ നിന്ന് എസ്എഫ്‌ഐ പിടിച്ചെടുത്തു. എട്ടു വര്‍ഷം കെഎസ്‌യുവിന്റെ കൈയ്യിലായിരുന്ന മൂലമറ്റം സെന്റ് ജോസഫ് കോളേജും എസ്എഫ്‌ഐ പിടിച്ചെടുത്തു. രണ്ടുവര്‍ഷം എബിവിപിയുടെ കൈയിലായിരുന്ന തൊടുപുഴ ഐഎച്ച്ആര്‍ഡി കോളേജ്, കെഎസ്‌യുവിന്റെ കൈയ്യിലായിരുന്ന മുരുക്കശ്ശേരി പാവനാത്മ കോളേജ്, മുരിക്കാശ്ശേരി മാര്‍സ്ലീവാ കോളേജ്, ആലുവ യുസി കോളേജ്, ബിഎഎം കോളേജ് മല്ലപ്പള്ളി, ചിറ്റാര്‍ കോളേജ്, എസ്ബി കോളേജ്, കാത്തോലിക് കോളേജ് എന്നിവയും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളേജ് കുട്ടിക്കാനം, എസ്എസ്എം കോളേജ്, എസ്എന്‍ കോളേജ് പാമ്പനാട്, അയ്യപ്പ കോളേജ് പീരുമേട്, തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജ്, അല്‍ അമീന്‍ കോളേജ് ഇടത്തല, എസ്എസ് കോളേജ്, രണ്ടാര്‍ക്കര എച്ച്എം കോളേജ്, ഇന്ദിരാഗാന്ധി കോളേജ്, മാര്‍ ഏലിയാസ് കോളേജ്, സെന്റ് മേരീസ് കോളേജ്, ബിഎംസി ലോ കോളേജ്, എസ്എന്‍ജിഐ എസ്ടി ആര്‍ട്‌സ് കോളേജ്, മാതാ കോളേജ്, ഗുജറാത്തി കോളേജ്, സെന്റ് തോമസ് കോളേജ് പുത്തന്‍കുരിശ്ശ്, തൃക്കാക്കര കെഎംഎം കോളേജ്, എസ്എന്‍ജിഐഎസ്ടി എന്‍ജിനീയറിങ് കോളേജ്, ഡിബി കോളേജ്, മാര്‍ത്തോമ്മാ കോളേജ്, ശ്രീ മഹാദേവ കോളേജ്, കൊതോറ കോളേജ്, ഡിബി കോളേജ് തലയോലപ്പറമ്പ്, ഫിഷറീസ് കോളേജ്, കീഴൂര്‍ ഡിബി കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, കെഇ കോളേജ്, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍, ഹെന്‍ട്രി ബേക്കല്‍ കോളേജ്, കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി, സെന്റ് ജോസഫ് കോളേജ് മണര്‍ക്കാട്, നാട്ടകം ഗവ.കോളേജ്, സിഎംഎസ് കോളേജ്, എസ്എന്‍ കോളേജ് കുമരകം, എസ്എന്‍ കോളേജ് ചാന്നാനിക്കാട്, എംഇഎസ് കോളേജ് പാമ്പാടി, എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പിആര്‍ഡി എസ് കോളേജ്, സെന്റ് ജോസഫ് കോളേജ് എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന്‍ കരസ്ഥമാക്കിയത്.

എറണാകുളം മഹാരാജാസ് കോളേജ്, പിയന്ന കോളേജ്, അക്യുനാസ് കോളേജ്, ഗവ ആര്‍ട്‌സ് കോളേജ് തൃപ്പുണിത്തറ, ഗവ സംസ്‌കൃത കോളേജ്, നിര്‍മല ആര്‍ട്‌സ് കോളേജ്, എസ്എന്‍ ലോ കോളേജ്, പിഎം ജേക്കബ് മെമ്മോറിയല്‍ കോളേജ്, അറഫ കോളേജ്, എംഎ കോളേജ് കോതമംഗലം, എല്‍ദോമ ബസേലിയസ് കോളേജ്, മൗണ്ട് കാര്‍മല്‍ കോളേജ്, മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് നെല്ലിമറ്റം, ശ്രീ ധര്‍മശാസ്ത കോളേജ്, ഐഎല്‍എം കോളേജ്, ശ്രീ ശങ്കരാചാര്യ കോളേജ് കാലടി, സെന്റ് ആന്‍സ് കോളേജ് അങ്കമാലി, ബിഎംസി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എസ്എന്‍എം കോളേജ്, ഭാരത് മാതാ കോളേജ് തൃക്കാക്കര, അടിമാലി എംബി കോളേജ്, കാര്‍മല്‍ ഗിരി കോളേജ് അടിമാലി, ഗവ.കോളേജ് മൂന്നാര്‍, മറയൂര്‍ ഐഎച്ച്ആര്‍ഡി, കട്ടപ്പന ഐഎച്ച്ആര്‍ഡി, ഹോളിക്രോസ് കോളേജ്, സഹ്യ ജ്യോതി കോളേജ്, ഗിരി ജ്യോതി കോളേജ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, പിഎംജി കോളേജ് മംഗളം കോളേജ്, രാമപുരം കോളേജ്, അരുവിത്തറ കോളേജ്, എസ്ഡി കോളേജ് ചങ്ങനാശ്ശേരി, എന്‍എസ്എസ് കോളേജ് ചങ്ങനാശേരി, എസ്‌വിആര്‍ കോളേജ് വാഴൂര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ഇലന്തൂര്‍ ഗവ കോളേജ്, ബികോം കോളേജ്, സെന്റ് തോമസ് കോളേജ് കോന്നി, വിഎന്‍എസ് കോളേജ്, സ്റ്റാര്‍സ് കോളേജ്, എസ്എന്‍ഡിപി കോളേജ്, എസ്എഎസ് കോളേജ്, സെന്റ് തോമസ് കോളേജ് റാന്നി, സെന്റ് തോമസ് കോളേജ് ഇടമുറി, മുസലിയാര്‍ കോളേജ്, ആലപ്പുഴ സെന്റ് അലോഷ്യസ് കോളേജ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കിയത്.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. മത വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News