‘സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ’; മഹാരാജാസിലെ ചരിത്രജയത്തില്‍ അഭിവാദ്യങ്ങളുമായി ആഷിഖ് അബു

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിയന് ആശംസകളുമായി സംവിധായകന്‍ ആഷിഖ് അബു. ‘മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതകള്‍ നയിക്കുന്ന കോളേജ് യൂണിയന്‍. സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ’-ആഷിഖ് അബു പറയുന്നു.

കോളേജിന്റെ 70 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് മൃദുല ഗോപി ചെയര്‍പേഴ്‌സണായത്. യൂണിയനിലെ 14ല്‍ 13 സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. വൈസ് ചെയര്‍പേഴ്‌സണായി ഷഹാന മന്‍സൂര്‍, ജനറല്‍ സെക്രട്ടറിയായി ജിഷ്ണു ടി.ആര്‍, സര്‍വകലാശാല പ്രതിനിധികളായി രാഹുല്‍ കൃഷ്ണ, ഇര്‍ഫാന, ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായി അരുണ്‍ ജഗദ്ദീശന്‍, മാഗസിന്‍ എഡിറ്ററായി രതു കൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.

മഹാരാജാസിന് പുറമെ, ആലുവ യുസി കോളേജിലും, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളില്‍ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News